my thoughts never die...









Tuesday, September 28, 2010

THE HIDDEN HISTORY OF LAKSHADWEEP.

തുരുത്തുകള്‍ കഥപറയുന്നു


  അറബികടലിന്ടെ മനോഹാരിതയില്‍ ചിതറികിടകുന്ന ഒരു കൂട്ടം കൊച്ചു കൊച്ചു തുരുത്തുകളാണ് ലക്ഷദ്വീപുകള്‍,ഈ തുരുത്തുകല്ക് ഒരു പാട് കഥകള്‍ പറയുവാനുണ്ട്, ഈ  തുരുത്തുകളുടെ യഥാര്‍ത്ഥ  ചരിത്രം ചുരുളഴിയാതെ കിടക്കുന്നു, ലക്ഷദ്വീപ് ചരിത്രത്തിന്റെ താളുകള്‍  മറിച്ചുനോക്കിയാല്‍ ഒരുപാട് ചരിത്രവാതകതികള്‍ കാണുവാന്‍ സാതിക്കും,പല കാലങ്ങളിലായ്  ചരിത്ര കരന്മാര്‍ എഴുതിവെച്ച ഒരു പാട് വാതകതികള്‍.
    നീലകടലും,നീലാകാശവും ഈ തുരുത്തുകളുടെ മനോഹാരിത കൂട്ടുന്നു. പവിഴ പാറകളും ,നോക്കെത്താ ദൂരം വ്യാപിച്ചുകിടകുന്ന പവിഴപുറ്റുകളും ഈ തുരുത്തുകളുടെ സൌന്തരിയം  കൂട്ടുന്നു.ഈ മനോഹര തുരുത്തുകള്‍ കേര വൃഷങ്ങലാല്‍  സംബൂര്നമാണ്.പച്ച പട്ടുടുത്തു നില്‍കുന്ന ഓരോ തുരുത്തുകളും  അറബികടളിന്റ്റെ രാജകുമാരിമാരാന്. ഈ  ഓരോ തുരുത്തുകളും വിത്യസ്ത പേരുകളില്‍ അറിയപെടുന്നു .
    ഈ  ദ്വീപുകളുടെ ചരിത്ര താളുകളിലേക് കണ്ണോടിച്ചാല്‍ നൂട്ടണ്ടുകല്‍കപ്പുരമുള്ള തുരുത്തുകളുടെ പൂര്‍വ കഥ നമുക്ക് ഗ്രഹിക്കാന്‍ കഴിയും,പണ്ട് കേരളത്തിലെ കൊച്ചി രാജ്യം ഭരിച്ചിരുന്ന സാമൂതിരി രാജാവ്‌ ലക്ഷദ്വീപ് കടല്‍ വഴി യാത്ര ചെയ്യുമ്പോള്‍ മനോഹരങ്ങളായ  തുരുത്തുകള്‍ കാണാന്‍ ഇടയായെന്നും പിന്നീട് അദേഹം ചിലതുരുത്തുകള്‍ തന്റെ ഭരണത്തിന്‍ കീയില്‍ കൊണ്ടുവന്നെന്നും പറയപ്പെടുന്നു,അങ്ങനെ  ഒരുപാട് ചരിത്ര സംഭവങ്ങള്‍  ദ്വീപിന്റെ ചരിത്രത്താളുകളില്‍ കാണാം.
     ദ്വീപിന്റെ ചരിത്രം തുടങ്ങുന്നത്  ഒരുപാടു നൂറ്റാണ്ടുകള്‍ക്കപ്പുരമാനെന്നു വിലയിരുത്തപെടുന്നു,കാരണം ലക്ഷദ്വീപുകളുടെ ചരിത്രത്താളുകള്‍ തിരയുന്ന ഒരാളുകെ മനസ്സില്‍ ചില ചോദ്യങ്ങള്‍ ഉടലെടുകാം. അറബികടലില്‍ ചിതരികിടകിന്ന ഈ തുര്ത്തുകളില്‍ എങനെ ജനവാസമുണ്ടായ്‌? ഈ ദ്വീപുകാരുടെ വേരുകള്‍ എവിടെനിന്നും തുടങ്ങുന്നു? ഓരോ ദ്വീപിലും സംസാരിക്കുന്ന ഭാഷകളുടെ ആരബ്ബം(origin) ഏതു  ഭാഷയില്നിന്നാണ് ? ഇങ്ങനെ ഒരുപാടു ചുരുലയിയാത്ത ചോദ്യങ്ങള്‍ ബാക്കിയാവും.

1 comment: