കാഴ്ചകള്‍ മങ്ങുബോള്‍
അന്നുനാം പിറന്നു വീണത് ഇരു കൈയ്യും
പൂട്ടി,മിഴികളും പൂട്ടിയാണ്.
പിന്നെ നാം തൊട്ടിലിന്റെ കൂരിരിട്ടില്‍ പുറം
വെളിച്ചം കണ്ടു കിടന്നു.
പിന്നീട് വഴി വക്കിലൂടെ നടകുമ്പോള്‍
മനപ്പൂര്‍വം കണ്ണടച്ച് ഇരുട്ടാക്കി,
കാരണം,യാചിക്കുന്ന കണ്ണുകള്‍ കാണേണ്ടല്ലോ.
ചില താളുകള്‍ മറികുംബോയും നാം അവിടെയും
കണ്ണടച്ചിരുട്ടാക്കി.
കാരണം,ആ താളുകളില്‍ ഗാന്ധി യായിരുന്നു,
വെളിച്ചത് തപ്പിത്തടഞ്ഞ് കൂരിരുട്ടില്‍ വേഗത്തില്‍
നടന്ന മഹാ ഗാന്ധി.
പലയിടത്തും നമ്മുടെ കാഴ്ചകള്‍ മങ്ങുന്നു,
അല്ലെങ്കില്‍ നാം മനപ്പൂര്‍വം കണ്ണടക്കുന്നു.
(ശുഭം)
No comments:
Post a Comment