my thoughts never die...









Wednesday, August 14, 2013

തുരുത്തിന്റ തീരങ്ങൾ

അവർ എന്റ് പ്രണയത്തിനു കൂച്ചുവിലങ്ങിട്ടു  
അവർ ഓരോ തുരുത്തിന്റെയും അവകാശികൾ.

ദൂരംകൊണ്ടവർ പ്രണയത്തെ തുലാഭാരം ചെയ്തു,
എന്നോ തുരുത്തുകൾ ചിതറിപൊയത്  
ആരുടെ തെറ്റ് ? 

സഘീ, ഞാൻ നിനക്കൊരു സ്മരണകുടീരം
പണിയെട്ടയോ ? 
വെളുവെളുത്ത  മാർബിൾ കല്ലുകൾക്കു  പകരം
ഈ പവിഴപ്പുറ്റുകൾ മതിയോ ? 

നിന്റ ഓർമയാം ഗോപുരത്തിനോരു  യമുനാ-
തീരമില്ലിവിടെ,
പകരം, എനിക്കുമുന്നിൽ വിലങ്ങായ്  നിന്ന
ഈ തുരുത്തിന്റ തീരങ്ങൾ മതിയോ ?